കാറൽമണ്ണ വേദഗുരുകുലത്തിനു ദാനം ചെയ്താലും

നമസ്തേ!

കാറൽമണ്ണ വേദഗുരുകുലം പ്രവർത്തിക്കുന്നത് താങ്കളെപ്പോലുള്ള ദാനികളായ ധർമ്മ പ്രേമികളുടെ സഹായ സഹകരണങ്ങളാലാണ് എന്നറിയാമല്ലോ! അവിടത്തെ ബ്രഹ്മചാരികളുടെ പഠനം, ഭക്ഷണം, ചികിത്സാ ചെലവുകൾ (ആവശ്യം വന്നാൽ) ഗോശാലയിലെ പശുക്കളുടെ സംരക്ഷണം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവക്കായി സുമാർ അമ്പതിനായിരം രൂപയോളം ഒരുമാസം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഈശ്വരാനുഗ്രഹം ഒന്ന് കൊണ്ടുമാത്രമാണ് ഈ പ്രവർത്തനം നടന്നുവന്നത്. ഇനി മുന്നോട്ടുള്ള പ്രയാണവും ഈശ്വരന് സമർപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ സ്ഥാപനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.

വേദപ്രകാശം തെളിച്ചുകൊണ്ടിരിക്കുന്ന വിളക്കുകൾക്ക് എണ്ണ പകർന്നു നൽകാൻ എല്ലാ വേദപ്രേമികളോടും അഭ്യർത്ഥിക്കുന്നു. പലരും ഒരു നിശ്ചിത സംഖ്യ ദാനമായി എല്ലാ മാസവും നല്കാമെന്നേറ്റിരുന്നെങ്കിലും അത് പലപ്പോഴും കിട്ടാറില്ല. തിരക്കുകൾ കാരണമാവാം അവർക്ക് ഗുരുകുലത്തിൽ വരാനും ദാനം നൽകാനും സമയം കിട്ടാത്തത്. എന്നാൽ അവർക്കിത് എല്ലാമാസവും അഞ്ചാം തിയ്യതിക്കുമുമ്പായി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്കു എത്തിക്കാവുന്നതാണ്. ഇന്ന് മൊബൈൽ വഴിയും മറ്റും പണം അയക്കാൻ സൗകര്യങ്ങൾ ഏറെയുണ്ടല്ലോ? അതിനാൽ എല്ലാ നല്ലവരായ ധർമ്മിഷ്ഠരായ ജനങ്ങളും തങ്ങൾക്കു സാധിക്കാവുന്ന ഒരു സംഖ്യ കൃത്യതയോടെ എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പായി ബാങ്ക് അക്കൗണ്ടിൽ എത്തിക്കാൻ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അതിന്റെ രസീറ്റ് അയച്ചു തരുന്നതാണ്. ഭക്ഷണത്തിനാവശ്യമായ അരി, പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഗോശാലയിലേക്കുള്ള പിണ്ണാക്ക്, പുല്ല്, വൈക്കോൽ എന്നിവയും ദാനം നൽകാവുന്നതാണ്.

ബാങ്ക് വിവരണങ്ങൾ താഴെ കൊടുക്കുന്നു.

🕉

A/c Name: 

VEDA GURUKULAM,

Punjab National Bank, Cherpalchery Branch.

SB A/c No.4264000100086562.

IFSC Code:PUNB0426400

🕉

എന്ന്,

വി.ഗോവിന്ദ ദാസ്
അധ്യക്ഷൻ
വേദഗുരുകുലം കാറൽമണ്ണ
കെ.എം.രാജൻ, ആര്യപ്രചാരക്,
ആര്യസമാജം, വെള്ളിനേഴി.
ഫോൺ: 7907077891,9446017440

Comments