Appealing Everyone for Flood Relief


Namasthe!
Arya Samajam Velliezhi is appealing all to support the flood relief work in Kerala by liberally donating food items, dresses, school Note books, cash etc.for delivering to the affected people. The items can be deposited/send to
Veda Gurukulam,
Pandit Guruduth Bhavan,
Karalmanna (PO)
Palakkad District,
Kerala - 679506
Ph: 7907077891,9446017440
Email:vedagurukulamkerala@gmail.com

The cash donations may be send to our following bank account.

A/c Name: ARYA SAMAJAM VELLINEZHI, Punjab National Bank, Cherpalchery Branch. SB A/c No.4264000100071490.IFSC Code:PUNB0426400🙏

നമസ്തേ,

പേമാരിയും വെള്ളപ്പൊക്കവും മൂലം നമ്മുടെ ആയിരക്കണക്കിന് സഹോദരങ്ങൾ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് രക്ഷാപ്രവർത്തകർക്ക് ഇനിയും കടന്ന് ചെല്ലാൻ കഴിയാത്തിടങ്ങളിൽ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ നിലയും പരിതാപകരമാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു വീടുകൾ മിക്കതും നശിച്ചുപോയ ഈ സഹോദരങ്ങൾ വെള്ളമിറങ്ങിക്കഴിഞ്ഞാലും എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവും എന്നറിയാതെ അന്ധാളിച്ചു നിൽക്കുകയാണ്. ഈ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആര്യസമാജം സേവഭാരതിപോലുള്ള സമാനമനസ്കരായ സംഘടനകൾക്കൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിച്ചു വരികയാണ്. വെള്ളിനേഴി ആര്യസമാജം വിവിധ കേന്ദ്രങ്ങളിൽ നടത്തിവരുന്ന വേദപഠന ക്ലാസ്സുകളിലെ അംഗങ്ങളും ദയാനന്ദ സന്ദേശം മാസികയുടെ സേവനസന്നദ്ധരായ വായനക്കാരും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകൾ തങ്ങൾക്കാവുന്ന തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഒരു ഏകോപനവും ആവശ്യമാണ്. ഓരോരുത്തരും ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ് ഓരോ പ്രൊജക്റ്റുകളുമായി വന്നാൽ അത് ഏറെ ഉപകാരപ്രദമാവും എന്ന് തോന്നുന്നു. ആര്യസമാജവും അത്തരത്തിൽ ഒരു പ്രൊജക്റ്റ് തയ്യാറാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പ്രോജക്ടിൽ ഭാഗഭാക്കാവാൻ ആഗ്രഹിക്കുന്നവർ തങ്ങളാൽ കഴിയുന്ന സഹായങ്ങളും നിർദേശങ്ങളും vedagurukulamkerala@gmail.com എന്ന വിലാസത്തിൽ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു. ആര്യസമാജം പ്രോജെക്ടിന് സംഭാവന നൽകാൻ തയ്യാറുള്ളവർ അത് താഴെ കൊടുക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ദാനം നൽകിയ വിവരം പൂർണ്ണമായ തപാൽ വിലാസം സഹിതം മേൽകൊടുത്ത ഇമെയിൽ വഴി അയച്ചുതരണമെന്നും അഭ്യർത്ഥിക്കുന്നു. രസീത് അവർക്ക് അയച്ചുകൊടുക്കാനാണിത്.
A/c Name: VEDA GURUKULAM, Punjab National Bank, Cherpalchery Branch. SB A/c No.4264000100086562.IFSC Code:PUNB0426400
എല്ലാ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്‌,

കെ. എം.രാജൻ
ആര്യ പ്രചാരക്,
ആര്യസമാജം വെള്ളിനേഴി
Mob: 7907077891,9562529095

Comments