🕉ആര്യസമജത്തിലെ ഉന്നത പണ്ഡിതനായ ഡോ. ഭവാനീലാൽ ഭാരതീയ ജിക്ക് ശ്രദ്ധാഞ്ജലി🕉

ആര്യജഗത്തിലെ ഉന്നത പണ്ഡിതനായ ഡോ.ഭവാനീലാൽ ഭാരതീയ ജി (90) ഇന്നലെ രാത്രി നിര്യാതനായി. ആര്യസമജത്തിലെ ഏറ്റവും സമുന്നതനായ ഒരു ദാർശനികനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ഒരു ലക്ഷത്തിലധികം പേജുകളിൽ ഉള്ള വൈദിക വാങ്മയം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. അതിന് പുറമെ വിവിധ വൈദിക മാസിക കളിലായി അസംഖ്യം ലേഖനങ്ങൾ വേറെയുമുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ഒരു ചെറിയ വിവരണം താഴെ കൊടുക്കുന്നു. വിപുലമായ വിവരണം ഇപ്പോൾ ഇവിടെ കൊടുക്കുക സാധ്യമാണെന്ന് തോന്നുന്നില്ല.
1. തുലാനാത്മക ഗ്രന്ഥങ്ങൾ.
ഋഷി ദയാനന്ദ് ഓർ അന്യ ഭരതീയ് ധർമ്മാ ചാര്യ, മഹർഷി ദയാനന്ദ് ഓർ രാജാറാം മോഹൻ റായ്, മഹർഷി ദയാനന്ദ് ഓർ സ്വാമി വിവേകാനന്ദ്, സ്വാമി ദയാനന്ദ് ഓർ ഈസായി മത്.
2. വേദവിഷയ ഗ്രന്ഥങ്ങൾ.
വേദ് മേ ക്യാ ഹേ, വേദാധ്യയൻ കെ സോപാൻ, ഉപനിഷദോം കീ കഥായെം, ഋഗ്വേദ് - യജുർവേദ് - സാമ് വേദ് ഏവം അഥർവ്‌ വേദ് പരിചയ്, വേദോംകി അദ്ധ്യാത്മ ധാരാ, ഋഗ്വേദ്-യജുർ വേദ്- സാമ് വേദ് ഏവം അഥർവ വേദ് അദ്ധ്യാത്മ ശതക്.
3. ഋഷി ദയാനന്ദനെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങൾ.
4. മഹാപുരുഷന്മാരുടെ ജീവ ചരിത്രങ്ങൾ.
5. ആര്യസമാജ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ.
6. സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു ഗ്രന്ഥങ്ങൾ.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ആര്യസമാജം കേരള ഘടകം അനുശോചനം രേഖപ്പെടുത്തുന്നു🙏

Comments