ഹൈദരാബാദ് വിമോചന സമര അനുസ്മരണംCommemorating the 70th anniversary of merging of  Hyderabad into Indian Union. This liberation struggle was led by Arya Samaj🕉

ഇന്നേക്ക് 69 വർഷം മുമ്പ് 1948 സപ്തംബർ 17 നു നിസാമിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഹൈദരാബാദ് നാട്ടുരാജ്യം ആര്യസമാജത്തിന്റെ നേതൃത്വത്തിൽ നടന്ന വൻ ജനകീയ സമരത്തിന്റെ ഫലമായി ഭാരതത്തോട് ചേർന്നു.

അന്നത്തെ ഹൈദരാബാദ് പ്രവിശ്യയിൽ ഭൂരിപക്ഷം ഹിന്ദുക്കൾ ആയിരുന്നുവെങ്കിലും ഭരണം നിസാമിന്റെ കൈകളിലായിരുന്നു. നിസാം തന്റെ രാജ്യത്തെ പാക്കിസ്ഥാനിൽ ലയിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നത്. അതിനാൽ 1930 മുതൽ തന്നെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് ചേർക്കുന്നതിന് സമ്മർദ്ദം ചെലുത്തി തുടങ്ങിയിരുന്നു.
ഹൈദരാബാദ് നഗരത്തിൽ ആദ്യത്തെ ആര്യസമാജം സ്ഥാപിക്കപ്പെട്ടത് 1892 ലായിരുന്നു. 1938 ആയപ്പോഴേക്കും 250 ൽ അധികം ആര്യസമാജ കേന്ദ്രങ്ങൾ ഹൈദരാബാദ് രാജ്യത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ആര്യസമാജം ശക്തമായി മുന്നോട്ട് വരാൻ തുടങ്ങി. പ്രലോഭനങ്ങളും ഭീഷണിയും മൂലം മതം മാറിപ്പോയ ആയിരങ്ങളെ ആര്യസമാജം ശുദ്ധി പ്രസ്ഥാനം വഴി വൈദിക ധർമ്മത്തിലേക്കു തിരികെ കൊണ്ടുവന്നു. ആര്യസമാജത്തിന്റെ സമുന്നതനായിരുന്ന ശാസ്ത്രാർത്ഥ മഹാരഥിയായിരുന്ന പണ്ഡിറ്റ് രാമചന്ദ്ര ദേഹൽവി യുടെ നേതൃത്വത്തിൽ ശുദ്ധിപ്രവർത്തനം ശക്തമാക്കി. ഹൈദരാബാദിനെ ഇസ്ലാമീകരിക്കുന്നതിനുള്ള പ്രധാന തടസ്സം ആര്യസമാജമാണെന്നു കണ്ട നിസാം ആര്യസമാജത്തിന്റെ പ്രവർത്തനം നിരോധിക്കുകയും സത്സംഗങ്ങളും അഗ്നിഹോത്രങ്ങളും  മറ്റും നിരോധിക്കുകയും ഓം ധ്വജം (ആര്യസമാജത്തിന്റെ പതാക) ഉയർത്തുന്നത് പോലും വിലക്കി. ധ്വജം ഉയർത്തുന്നതിന്റെ പേരിൽ പോലും ആയിരങ്ങളെ ജയിലിലടച്ചു.
1938 ഒക്ടോബർ 8 ന് മഹാത്മാ നാരായണ സ്വാമിയുടെ നേതൃത്വത്തിൽ ആദ്യത്തെ സത്യാഗ്രഹമാരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആര്യസമാജത്തിന്റെ ധർമ്മ ഭടന്മാർ ജാഥകളായി ഹൈദരാബാദിലേക്ക് ഒഴുകിയെത്തി. അത്തരത്തിൽ 7 സത്യാഗ്രഹ ജാഥകൾ അവിടെ പ്രക്ഷോഭസമരങ്ങളിൽ പങ്കെടുക്കാനായി എത്തി. ഇതിൽ വലിയൊരു പങ്കും കാങ്ടി ഗുരുകുലത്തിൽ നിന്നായിരുന്നു. അനേകം കാര്യകർത്താക്കളെ ജയിലിലടച്ചു. നിരവധി പേർ നിരാഹാരസമരം നടത്തി പ്രാണത്യാഗം ചെയ്തു. അവസാനം ഈ ധർമസമരത്തിനു മുന്നിൽ നിസാം കീഴടങ്ങി. ഉരുക്കുമനുഷ്യനായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ 1948 സെപ്റ്റംബർ 17നു ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. ഈ സംഭവത്തിന്റെ 70 ആം വാർഷിക ദിനത്തിൽ നമുക്ക് രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സമരസേനാനികൾക്കു പ്രണാമം അർപ്പിക്കാം


🙏
 കെ.എം.രാജൻ, ആര്യപ്രചാരക്
ആര്യസമാജം വെള്ളിനേഴി

Comments