🕉ശിവരാത്രി - ഋഷിബോധോത്സവം🕉

🕉ശിവരാത്രി - ഋഷിബോധോത്സവം🕉

2019 മാർച്ച് 4 ന് തിങ്കളാഴ്ച കാലത്ത് 9 മുതൽ വൈകീട്ട് 4 വരെ ശിവരാത്രി - ഋഷി ബോധോത്സവത്തോടനുബന്ധിച്ചു കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ചു 'പഞ്ച മഹായജ്ഞവിചാര സത്രവും' 'ആര്യകുടുംബ സംഗമവും' നടത്തുന്നു. സന്ധ്യ, അഗ്നിഹോത്രം, ബലിവൈശ്വ ദേവ യജ്‌ഞം എന്നിവയിലെ മന്ത്രഭാഗം, ക്രിയാഭാഗം, സങ്കല്പപാഠം, ബൃഹത് അഗ്നിഹോത്രത്തിൽ ഉപയോഗിക്കുന്ന ഹവിസ്, മന്ത്രങ്ങളുടെ ക്രമീകരണം, ഋതു അനൂകൂലമായ ഹോമസാമഗ്രികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ഇവക്കെല്ലാം ഒരു ഏകരൂപത കൊണ്ടുവരികയാണ് ഈ സത്രത്തിന്റെ മുഖ്യ ഉദ്ദേശ്യം. കൂടാതെ ആര്യസമാജത്തിന്റെ നേതൃത്വത്തിൽ  കേരളത്തിന്റെ വിവിധ ജില്ലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും തദ്വാര മഹർഷിയുടെ ഇരുനൂറാം ജന്മവാർഷികവും ആര്യസമാജ സ്ഥാപനത്തിന്റെ നൂറ്റാമ്പതാം വാർഷികവുമായ 2025 ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ  ആര്യസമാജ കേന്ദ്രങ്ങൾ രൂപീകരിക്കാനുള്ള കാര്യപദ്ധതി തയ്യാറാക്കുകയും ഈ വിചാരസത്രത്തിന്റെ ലക്ഷ്യങ്ങൾ ആണ്. വിവിധ ജില്ലകളിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികൾ മാർച്ച് ഒന്നിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വ്യവസ്ഥകൾ ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്. എല്ലാ ആര്യബന്ധുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു🙏

Comments