വൈദിക സംസ്കൃത വ്യാകരണ ക്ലാസ്സുകൾ

🕉വൈദിക സംസ്‌കൃത വ്യാകരണ ക്ലാസ്സുകൾ🕉

പഠാമി സംസ്കൃതം! വദാമി സംസ്കൃതം!

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ജിജ്ഞാസുക്കൾക്കായി വൈദിക സംസ്കൃത വ്യാകരണ ക്ലാസ്സുകൾ ആരംഭിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ വൈകുന്നേരം 4.45 മുതൽ 5.45 വരെയായിരിക്കും ക്ലാസ്സുകൾ. പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ, അഷ്ടാധ്യായി എന്നിവയെ അധികരിച്ചായിരിക്കും ക്ലാസ്സുകൾ. സംസ്കൃത വ്യാകരണ പഠനത്തിന് ഏറ്റവും ലളിതവും ഉത്തമവുമായി മഹർഷി ദയാനന്ദ സരസ്വതി നിർദേശിച്ച ഈ പദ്ധതിയിൽ പ്രായ - ലിംഗ ഭേദമന്യേ ജിജ്ഞാസുക്കൾ ആയ ആർക്കും പങ്കെടുക്കാം. സമയനിഷ്ഠയും കൃത്യനിഷ്ഠയും പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഗുരുകുലത്തിലെ ബ്രഹ്മചാരികൾ ആണ് ക്ലാസ്സുകൾ എടുക്കുന്നത്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 7907077891🙏

Comments