🕉ആർഷപഠനസരണി. आर्षपठनसरणि: ।🕉

🕉ആർഷപഠനസരണി. आर्षपठनसरणि: ।🕉

ചെർപ്പുളശ്ശേരി : ഹിന്ദു ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ധർമ്മഗ്രന്ഥങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കാൻ ഉദ്ദേശിച്ചു 'ആർഷപഠനസരണി' എന്ന ഒരു പഠന പദ്ധതി ഈ ശനിയാഴ്ച്ച(16.02.2019) കാലത്ത് 7.30 നു ചെർപ്പുളശ്ശേരി കാവുവട്ടത്ത് ആരംഭിക്കുന്നു. അവധിദിനങ്ങളിൽ കാലത്ത് 7.30 മുതൽ 8.30 വരെയായിരിക്കും ക്ലാസ്സുകൾ. വാല്മീകി രാമായണം, മഹാഭാരതം, ഗീത, ജ്ഞാനപ്പാന, വേദങ്ങളിലെ തിരഞ്ഞെടുത്ത സൂക്തങ്ങൾ, ഉപനിഷത് കഥകൾ, ധ്യാനം, വേദഗണിതം, സരള സംസ്കൃതം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒരു സിലബസ് അനുസരിച്ചാണ് പഠനം നടക്കുക. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ എല്ലാവർക്കും ഈ സൗജന്യ പഠനപദ്ധതിയിൽ ചേരാവുന്നതാണ്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക. 7907077891, 9495036168🙏

Comments