🕉കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ് CAREER APTITUDE TEST 🕉Namasthe,

Arya Samajam Seva Kendram, Karalmanna (Kerala) is arranging a Career Aptitude Test for students from 9th class to Plus Two level in first week of April 2019. A free motivation class for the parents on the subject is planned at 4 pm on 24 Feb 2019 at Nechiyil Ayurveda Nursing Home Auditorium, Karalmanna.  The class is taken by the Director of a famous Career Guidance Bureau based at Gujarath. Interested parents may attend this presentation on 24 Feb 2019 (Sunday). For more info contact us 9664884568, 7907077891

നമസ്തേ,

SSLC ക്കും +2 പഠനത്തിനും ശേഷം ഏത് ഉദ്യോഗമേഖലയാണ് തങ്ങൾക്ക് അനുയോജ്യമായത് എന്ന് തെരഞ്ഞെടുക്കാൻ മിക്ക വിദ്യാർത്ഥികൾക്കും ആശയക്കുഴപ്പം അനുഭവപ്പെടാറുണ്ട്. വിദ്യാർഥികളുടെ കഴിവിനും മനസ്സിനും ഇണങ്ങിയ പഠന (stream), തൊഴിൽ മേഖലകൾ ഏതാണെന്ന് ശാസ്ത്രീയമായ നിഗമനങ്ങളിലൂടെയും അഭിരുചി പരീക്ഷ വഴിയും (Career Aptitude Test) കണ്ടെത്താൻ ഒരവസരം ആര്യസമാജം സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാറൽമണ്ണയിൽ ഒരുക്കുന്നു. 2019 ഫെബ്രുവരി 24ന് ഞായറാഴ്ച വൈകുന്നേരം 4 നു കാറൽമണ്ണ നെച്ചിയിൽ ആയുർവേദ നഴ്സിങ് ഹോം ഓഡിറ്റോറിയത്തിൽ വെച്ചു ഈ വിഷയത്തെ അധികരിച്ചുള്ള ഒരു പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ഗുജറാത്തിലെ പ്രശസ്തമായ  ഒരു കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ ഡയറക്ടർ ആണ് ക്ലാസ്സ് എടുക്കുന്നത്. 9,10,11,12 ക്ലാസ്സുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെ ഉദ്ദേശിച്ചുള്ളതാണ് ഈ സൗജന്യ ക്ലാസ്.
ഇതിന്റെ തുടർച്ചയായി താല്പര്യമുള്ള കുട്ടികൾക്ക് ഏപ്രിൽ ആദ്യവാരത്തിൽ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, അക്കാദമിക് കൗൺസിലിംഗ് എന്നിവയും നടക്കുന്നുണ്ട്. ഈ ടെസ്റ്റുകൾ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാനും സൗകര്യം ഉണ്ട്.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 9664884568, 7907077891🙏

Comments